Friday, 16 March 2012

ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

കേരളത്തിലെ മുസ്ലീം സുന്നി മതപണ്ഡിതരിൽ പ്രമുഖനും ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി [1]. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്. [2] ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്സലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തില് ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ധിത സഭയില് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്ലാമിക പണ്ധിതനും ഇദ്ദേഹം തന്നെ. ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കല്റ്റി പുറത്തിറക്കുന്ന ഇസ്ലാമിക് ഇന്സൈറ്റ് ഇന്റര്നാഷണല് ജേണല് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജേണലിന്റെ എഡിറ്റര് ഇന് ചീഫ്, സന്തുഷ്ട കുടുംബം മാസിക,[3] തെളിച്ചം മാസിക [4] എന്നിവയുടെ മുഖ്യപത്രാധിപര് തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൌണ്സില് ജനറല് സെക്രട്ടറിയാണ്. ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യന് അസോസിയേഷന് ഓഫ് മുസ്ലിം സോഷ്യല് സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്, കേരള സര്ക്കാര് സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സര്ക്കാര് മദ്റസാ എജ്യുക്കേഷന് ബോര്ഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളില് അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌.

പുരസ്കാരങ്ങള്

  • കുവൈത്ത് അല് മഹബ്ബ എക്സലന്സി അവാര്ഡ് 2008
  • അല് മഖ്ദൂം അവാര്ഡ് 1983
  • ജൈഹൂണ് ടി.വി അവാര്ഡ് 2009 [6

No comments:

Post a Comment