കേരളത്തിലെ ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റിയാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി
ശാന്തപുരം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു.
1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത
ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി 2003ൽ അൽ ജാമിഅ അൽ
ഇസ്ലാമിയ്യ, ശാന്തപുരം (ഇസ്ലാമിക് യൂണിവേഴ്സിറ്റി, ശാന്തപുരം)ആയി ഔദ്യോഗിക
പ്രഖ്യാപനം നടത്തി.വിവിധ ഇസ്ലാമികവിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര
കോഴ്സുകളാണ് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ നൽകുന്നത്. ജാമിഅ
വിദ്യാഭ്യാസത്തിന്റെ തുടക്കമായ രണ്ടു വർഷ പ്രിപറേറ്ററി കോഴ്സിലേക്ക്
ഉയർന്ന ഗ്രേഡോടെ എസ്.എസ്.എൽ.സി പാസ്സായവർക്ക് പ്രവേശനം നൽകുന്നു.
ഇതോടൊപ്പം പ്ലസ്ടു, ഡിഗ്രി എന്നിവ പഠിക്കാനും സൌകര്യമുണ്ട്. പ്രിപറേറ്ററി
കോഴ്സിനു ശേഷം ഉസ്വൂലുദ്ദീൻ, ശരീഅ ഫാക്കൽറ്റികളിൽ നാലു വർഷ ബിരുദപഠനവും
തുടർന്ന് ഖുർആൻ, ഹദീസ്, ശരീഅ, ദഅ്‌വ ഫാക്കൽറ്റികളിൽ രണ്ടു വർഷ
ബിരുദാനന്തര സ്പെഷ്യലൈസേഷൻ കോഴ്സുകളും. ബിരുദ കോഴ്സുകൾ ഹംദർദ്, അലീഗഢ്
യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ
ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം. ജാമിഅയോടനുബന്ധിച്ച ഐ. ടി
സെന്ററിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഐ. ടി
കോഴ്സുകളിലേക്കും പ്രവേശനം നൽകുന്നു. ജാമിഅയിലെ എല്ലാ കോഴ്സുകളിലും ഐ. ടി
പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ, ദഅ്‌വാ പി.ജി. കോഴ്സുകളിലേക്കും
വിവിധ ഇസ്ലാമിക വിഷയങ്ങളിൽ പാർട് ടൈം/ ഫുൾ ടൈം ഗവേഷണത്തിന് താൽപര്യവും
യോഗ്യതയുമുള്ളവർക്ക് റിസേർച്ച് സെന്ററിലേക്കും പ്രവേശനം തുടരുന്നു.
പഠനകാലത്ത് സ്റ്റൈപ്പന്റ് ലഭിക്കും. ً
No comments:
Post a Comment