സയ്യിദ് ഹൈദലരി ശിഹാബ് തങ്ങൾ (പ്രസിഡന്റ്) എസ്.എം. ജിഫ്രി തങ്ങൾ (വൈ. പ്രസിഡന്റ്) സി.കെ.കെ. മാനിയൂർ (വൈ. പ്രസിഡന്റ്) പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (ജന. സെക്രട്ടറി)
പിണങ്ങോട് അബൂബക്കർ (ജോ. സെക്രട്ടറി) അബ്ദുസ്സമദ് പൂക്കോട്ടൂർ (ജോ.
സെക്രട്ടറി) ജലീൽ ഫൈസി പുല്ലങ്കോട് (ജോ. സെക്രട്ടറി) കെ.എ. റഹ്മാൻ ഫൈസി
(ജോ. സെക്രട്ടറി) കെ. മോയിൻ കുട്ടി മാസ്റ്റർ (ജോ. സെക്രട്ടറി) അബ്ദുൽ ഹമീദ്
ഫൈസി അമ്പലക്കടവ്(ഓർഗ. സെക്രട്ടറി) കെ. മമ്മദ് ഫൈസി തിരൂർക്കാട് (ഓർഗ.
സെക്രട്ടറി) ഉമര് ഫൈസി മുക്കം (ഓർഗ. സെക്രട്ടറി) അഹമ്മദ് തെര്ലായി (ഓർഗ.
സെക്രട്ടറി)
RIYAS
Tuesday, 20 March 2012
സമസ്തകേരള സുന്നി യുവജനസംഘം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ സമസ്തയുടെ താനൂർ സമ്മേളനത്തിൽ[1] രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. സുന്നി വോയിസ് വാരികയാണ് സംഘടനയുടെ മുഖപത്രം.
Monday, 19 March 2012
Friday, 16 March 2012
ജാമിഅ നൂരിയ അറബിക് കോളേജ്
തെന്നിന്ത്യയിലെ പ്രമുഖ മുസ്ലിം മതകലാലയങ്ങളിലൊന്നാണ് ജാമിഅഃ നൂരിയഃ അറബിക് കോളേജ്, ഫൈസാബാദ്, പട്ടിക്കാട്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത പട്ടിക്കാട് ആണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. കേരളത്തിലെ മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേത്രത്വത്തിൽ 1962- ൽ തുടക്കം കുറിക്കപ്പെട്ട ഈ മുസ്ലിം കലാലയം അതിന്റെ പ്രവർത്തനപഥത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി. ഇവിടെ നിന്നും മൗലവി ഫാസിൽ ഫൈസി (എം.എഫ്.എഫ്) ബിരുദം നേടിയ പണ്ഡിത വ്യൂഹം ഇന്ന് കേരളത്തിനകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്ലാം മത പഠന ബിരുദ ദാന കലാലയമായിട്ടാണ് ജാമിഅഃ നൂരിയഃ അറബിക് കോളെജ് അറിയപ്പെടുന്നത്. [1] പ്രമുഖ മുസ്ലിം നവോഥാന നായകനായിരുന്ന പാണക്കാട് സയ്യിദ് പി.എം.എസ്.എ പൂക്കോയ തങളാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ശില്പി. സമ്പന്നനും ഉദാരമതിയുമായ ബാപ്പുഹാജി എന്ന വ്യക്തിയാണ് ജാമിഅ നൂരിയ അറബിക് കോളേജ് സ്ഥാപിക്കുന്നതിന്ന് 250ഓളം ഏക്കർ സ്ഥലവും സമ്പത്തും നൽകി സഹായിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനും ഈ സ്ഥാപനത്തിൻറെ തന്നെ ഇപ്പോഴത്തെ പ്രിൻസിപ്പലുമായ പ്രൊഫ.ആലികുട്ടി മുസ്ലിയാർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എസ്.വൈ.എസ്. എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ [2], സത്യധാര ദ്വൈവാരിക പത്രാതിപർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദർശന ടിവി ചാനൽ സി.ഇ.ഒ സിദ്ധീഖ് ഫൈസി വാളക്കുളം, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡെന്റ് നാസർ ഫൈസി കൂടത്തായി, ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഫൈസി ഓണംപിള്ളി, സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി, കാരന്തൂർ മർകസ് മാനേജർ സി. മുഹമ്മദ് ഫൈസി എന്നിവർ ഈ സ്ഥാപനത്തിൽ നിന്നും മൗലവി ഫാസിൽ ഫൈസി ബിരുദം നേടിയവരിൽ പ്രമുഖരാണ്. ഓരോ വർഷവും നടക്കുന്ന വാർഷിക സനദ് ദാന സമ്മേളനത്തിൽ വെച്ചാണ് നൂറുകണക്കിന് ഫൈസികൾക്ക് ബിരുദം നൽകുന്നത്.[3]
മുത്വവ്വൽ , മുഖ്തസർ കോഴ്സുകളിലേക്ക് പ്രവേശനം നൽകപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുൽ ഉലമാ എന്ന വിദ്യാർത്ഥി സമാജം . ഇതിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അൽമുനീർ മാസിക. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയൻസ് കോളേജ്, ഇസ്ലാമിക് ലൈബ്രറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.
മുത്വവ്വൽ , മുഖ്തസർ കോഴ്സുകളിലേക്ക് പ്രവേശനം നൽകപ്പെടുന്ന ഇവിടെ അനിവാര്യമായ ഭൗതിക വിഷയങ്ങളും അഭ്യസിപ്പിക്കപ്പെടുന്നു. വിദ്യാർഥികളുടെ നാനോന്മുഖ അഭിവൃദ്ധിക്കായി സ്ഥാപിപിക്കപ്പെട്ടതാണ് നൂറുൽ ഉലമാ എന്ന വിദ്യാർത്ഥി സമാജം . ഇതിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് അൽമുനീർ മാസിക. നൂരിയ്യഃ യതീംഖാന, ജാമിഅഃ അപ്ലൈഡ് സയൻസ് കോളേജ്, ഇസ്ലാമിക് ലൈബ്രറി, എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് എന്നിവയും അനുബന്ധ സ്ഥാപനങ്ങളാണ്.
SAMASTHA
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് സമസ്ത
കേരള ജംഇയ്യത്തുൽ ഉലമ. 1926ൽ സയ്യിദ് ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ
ആണ് ഈ പണ്ഡിതസഭ രൂപീകരിച്ചത്.[1]
കേരളത്തിൽ മുജാഹിദ് വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി
പക്ഷത്തു നിന്ന് അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട് സുന്നി പണ്ഡിതരുടെ
യോഗം വിളിച്ചു. അതിൽ നിന്നാണ് സുന്നികൾക്ക് ഒരു സംഘടന വേണമെന്ന്
ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ
'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു. സമസ്തക്ക് കേന്ദ്ര
മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നാല്പതംഗ മുശാവറ
പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ്
'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ
അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന
ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന
അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന
ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ
കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ
തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ് രാഷ്ട്രങ്ങൾ
തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്.[2]
ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ആണ്.
പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച് 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി.[3] കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു[4]. പിളർപ്പിന്റെ സമയത്ത് റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ് മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ എന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ് ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് കുടുംബമാണ് സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്[5]. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ് പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ് അനുകൂല നിലപാട് സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്.[6] പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്.[7] മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്.[8] [9] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാർ (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ).
ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ് രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്
85-ാം വാർഷിക മഹാസമ്മേളനം
ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും [16] [17] [18] [19] [20]
പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച് 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി.[3] കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു[4]. പിളർപ്പിന്റെ സമയത്ത് റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ് മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ എന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ് ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് കുടുംബമാണ് സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്[5]. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ് പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ് അനുകൂല നിലപാട് സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്.[6] പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്.[7] മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്.[8] [9] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാർ (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ).
പ്രവർത്തനമേഖല
ഇന്ത്യയിൽ: കേരള സംസ്ഥാനം പൂർണ്ണമായും,കർണ്ണാടകയിലെ ദക്ഷിണ കനറ, നോർത്ത് കനറ, ഉടുപ്പി, ചിക്മഗ്ളൂർ, പുത്തൂർ, മംഗലാപുരം, ബാംഗ്ലൂർ, കൊടക്, ഷിമോഗ ജില്ലകൾ തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ ജില്ലകൾ, മഹാരാഷ്ട്രയിലെ മുംബൈ, ആന്ധ്രയിലെ ചിറ്റൂർ, കേന്ദ്രഭരണ പ്രദേശമായ അമിനി, കികില്താൻ, കവരതതി, കൽപെനി (ലക്ഷദ്വീപുകൾ)- അന്തമാൻ നിക്കോബാർ ദ്വീപുകൾ, ന്യൂ ഡൽഹി.ഇന്ത്യക്കു പുറത്ത് : സിങ്കപ്പൂർ, മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇയിലെ അബൂദാബി, അൽ ഐൻ, ദുബായ്, അജ്മാൻ, ഫുജൈറ, ഷാർജ, റാസൽഖൈമ, ബദാസാഇദ്, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂർ, ബഹ്റൈനിലെ മനാമ, മങര്റ, സഊദിഅറേബിയയിലെ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, മറ്റു ഗൾഫ് രാഷ്ട്രങ്ങളായ ഖത്തർ, കുവൈത്ത്
ആസ്ഥാനം
സമസ്തയുടെ പ്രധാന ആസ്ഥാനം കോഴിക്കോട് നഗരത്തിലെ ഫ്രാൻസിസ് റോഡിൽ സ്ഥിതി ചെയ്യുന്ന സമസ്ത കാര്യാലം ആണ്. മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവെഴ്സിറ്റിക്കടുത്ത് ചെളാരിയിൽ 'സമസ്താലം' എന്ന പേരിൽ പ്രവർത്തിന്നു. കൂടാതെ ജില്ലാ തലത്തിലും സമസ്തക്ക് ആസ്ഥാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം തമ്പാനൂരിലെ 'സമസ്ത ജുബിലീ സൌധം'[10] ദേശീയ തലത്തിലേക്ക് സമസ്തയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും ബംഗാളിലും സമസ്തയുടെ 85-ാം വാർഷിക സ്മാരക സൗധങ്ങൾ സ്ഥാപിക്കുവാൻ മലപ്പുറം കൂരിയാട് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു[11]മദ്രസാ പ്രസ്ഥാനത്തിന് നേത്രത്വം കൊടുക്കുന്നതിനായി 1951 ഇൽ രൂപീകൃതമായി[12]. ബോർഡിൻറെ കീഴിൽ ഏകദേശം ഒൻപതിനായിരത്തിലതികം (above 9000) മദ്രസകൾ [13] പ്രവർത്തിക്കുന്നു. അതിനാൽ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസ ബോർഡ് എന്നാണ് അറിയപ്പെടുന്നത്. സമസ്‌തയുടെ ഒമ്പതിനായിത്തിനടുത്ത വരുന്ന മദ്‌റസകളിൽ 10ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഒന്നാം ക്ലാസ് മുതൽ 12 ക്ലാസ് വരെയാണ് മദ്‌റസകൾ ഉള്ളത്. കാലിക്കറ്റ് യുണിവേഴ്സിറ്റിക്കടുത്ത് ചെളാരിയിൽ സ്ഥിതിചെയ്യുന്ന 'സമസ്താലയ'മാണ് സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ മുഖ്യ ആസ്ഥാനം.സമസ്‌തയോട് അനുഭാവം പുലർത്തുന്ന വിദ്യാർഥികളുടെ സംഘടനയാണ് സമസ്ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്.). 1989ലാണ് സംഘടന രൂപീകരിച്ചത്. കോളജുകൾക്ക് പുറമെ സംസ്ഥാനത്തെ അറബി കോളജുകളിലും മദ്‌റസകളിലും സംഘടന പ്രവർത്തിക്കുന്നു. സത്യധാര ദ്വൈവാരിക യാണ് സംഘടനയുടെ മുഖപത്രം.എസ്.വൈ.എസ് (സുന്നീ യുവജന സംഘം) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനം സുന്നി യുവാക്കളെ ലക്ഷ്യംവച്ചുള്ളതാണ്. സുന്നി അഫ്‌കാർ വാരികയാണ് മുഖപത്രം.ഹൈസ്‌കൂൾ തലം വരെയുള്ള കുട്ടികൾ പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.ബി.വി. പ്രധാനമായും മദ്‌റസകളാണ് പ്രവർത്തന കേന്ദ്രം. 'കുരുന്നുകൾ' എന്ന ബാല മാസിക എസ്.ബി.വി. ആണ് പുറത്തിറക്കുന്നത്.മദ്‌റസാ അധ്യാപകരുടെ സംഘടനയാണിത്. കേരളത്തിൽ ഏകദേശം ഒരുലക്ഷത്തോളം മദ്‌റസാ അധ്യാപകർ ഈ സംഘടനയ്‌ക്കു കീഴിൽ പ്രവർത്തിക്കുന്നു. അൽമുഅല്ലിം ആണ് മുഖ പത്രം.സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്. സ്‌കൂൾ-കോളജ് അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ് എസ്.കെ.എം.ഇ.എ.സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന സംഘടനയാണിത്. മലപ്പുറം സുന്നി മഹൽ ആണ് ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
വാർഷിക മഹാസമ്മേളനം
1927നും 1944മിടയിൽ വമ്പിച്ച ജനശ്രദ്ധയാകർഷിച്ച 15 വാർഷിക സമ്മേളനങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ സംഘടിപ്പിച്ചു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങൾ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985ലെ 24ാമത്തെയും 1996ലെ 25ാമത്തെയും പൊതുസമ്മേളനങ്ങളും കാസർകോഡ്, കോഴിക്കോട്, തൃശൂറ്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ ആറ് പ്രധാന നഗരങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച് 'സമസ്ത' 2002ൽ പ്ളാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു. 1954 ഏപ്രിൽ 25ന് താനൂരിൽവച്ച് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ചാണ് സമസ്ത കേരളാ സുന്നീ യുവജന സംഘം എന്നപേരിൽ യുവജനപ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മുസ്ളിം മഹല്ലുകളുടെ പ്രവർത്തനങ്ങൾക്ക് സംഘടിതരൂപം നൽകുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രിൽ 26ന് ചെമ്മാട് നടന്ന തിരൂറ്‍ താലൂക്ക് സമസ്ത സമ്മേളനത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) എന്ന സംഘടനയ്ക്കു രൂപം കൊടുത്തു.[14][15]85-ാം വാർഷിക മഹാസമ്മേളനം
ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സമസ്ത 85ാം വാർഷിക പരിപാടികൾ നടത്തിയത്. 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട് പ്രദേശത്ത് പ്രത്യേകം സജ്ജമാക്കിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിലാണ് 85ാം വാർഷിക പരിപാടികൾ നടത്തിയത്. 30,000 സ്ഥിരാംഗങ്ങൾ പങ്കെടുത്ത പഠന ക്യാമ്പും ജനക്ഷങ്ങൾ പങ്കെടുത്ത സമാപന മഹാസമ്മേളനവും നടന്നു. ഭാവിപ്രവർത്തനത്തിന് പത്തിന ശതാബ്ദി സമീപന രേഖക്ക് സമ്മേളനം രൂപംനൽകി. ദേശീയത തലത്തിലേക്ക് സംഘടനയെ വ്യാപിപ്പിക്കുക, വനിത-ശിശുക്ഷേമം, മുഖപത്രം, മദ്രസാ വിപുലീകരണം, തുടങ്ങിയവ ഇതിലുൾപ്പെടും [16] [17] [18] [19] [20]
പ്രസിദ്ധീകരണങ്ങൾ
അൽ ബയാൻ എന്നപേരിൽ സമസ്ത സ്വന്തായി അറബീ മുഖപത്രം ഇറക്കിയിട്ടുണ്ട്. സുന്നി അഫ്കർ വാരിക, സത്യധാര ദ്വൈവാരിക, കുരുന്നുകൾ കുട്ടികളുടെ മാസിക (മലയാളം, കന്നഡ), അൽ മുഅല്ലിം മാസിക, സന്തുഷ്ട കുടുംബം മാസിക, തെളിച്ചം മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക് ഡിപ്പോയും നടത്തുന്നുണ്ട്[21]. അതിനു കീഴിൽ 150ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്[22]. 'സുപ്രഭാതം' എന്ന പേരിൽ സമസ്തയുടെ കീഴിൽ ഒരു ദിനപത്രം തുടങ്ങാൻ മലപ്പുറം ജില്ലയിലെ കൂരിയാട് വെച്ച് നടന്ന സമസ്തയുടെ 85-ാം വാർഷിക സമ്മേളനത്തിൽ വെച്ചു തീരുമാനിച്ചു. പത്രത്തിന്റെ ട്രയൽ വേർഷൻ സമ്മേളന നഗരിയിൽ പുറത്തിറക്കിക്കൊണ്ട് പ്രകാശന കർമ്മം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. [23]ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
കേരളത്തിലെ മുസ്ലീം സുന്നി മതപണ്ഡിതരിൽ പ്രമുഖനും ദാറുല്
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ
മുഹമ്മദ് നദ്‌വി [1].
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട്
ഗ്രാമത്തിൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക
എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ്
ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ
അംഗമാണ്. [2] ദാറുല്
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്സലറാണ് ഡോ. നദ്‌വി.
2011 മെയ് മാസത്തില് ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര
മുസ്ലിം പണ്ധിത സഭയില് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി
ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്ലാമിക പണ്ധിതനും ഇദ്ദേഹം തന്നെ. ദാറുല്
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കല്റ്റി
പുറത്തിറക്കുന്ന ഇസ്ലാമിക് ഇന്സൈറ്റ് ഇന്റര്നാഷണല് ജേണല് ഓഫ് ഇസ്ലാമിക്
സ്റ്റഡീസ് ജേണലിന്റെ എഡിറ്റര് ഇന് ചീഫ്, സന്തുഷ്ട കുടുംബം മാസിക,[3]
തെളിച്ചം മാസിക [4]
എന്നിവയുടെ മുഖ്യപത്രാധിപര് തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ
മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്
മുഅല്ലിമീന് സെന്ട്രല് കൌണ്സില് ജനറല് സെക്രട്ടറിയാണ്. ന്യൂഡല്ഹി
ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യന് അസോസിയേഷന് ഓഫ് മുസ്ലിം സോഷ്യല്
സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്, കേരള സര്ക്കാര്
സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള
സര്ക്കാര് മദ്റസാ എജ്യുക്കേഷന് ബോര്ഡ് (2004-2006)തുടങ്ങി നിരവധി
സംഘടനകളില് അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റി
അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള
മോണിറ്ററിങ് കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ് നദ്‌വി
തിരഞ്ഞെടുക്കപ്പെട്ടത്.
പുരസ്കാരങ്ങള്
- കുവൈത്ത് അല് മഹബ്ബ എക്സലന്സി അവാര്ഡ് 2008
- അല് മഖ്ദൂം അവാര്ഡ് 1983
- ജൈഹൂണ് ടി.വി അവാര്ഡ് 2009 [6
ഇസ്ലാമിക് യൂണിവേഴ്സിറ്റി ശാന്തപുരം
കേരളത്തിലെ ഒരു ഇസ്ലാമിക് യൂണിവേഴ്സിറ്റിയാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി
ശാന്തപുരം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു.
1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു. ലോക പ്രശസ്ത
ഇസ്ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി 2003ൽ അൽ ജാമിഅ അൽ
ഇസ്ലാമിയ്യ, ശാന്തപുരം (ഇസ്ലാമിക് യൂണിവേഴ്സിറ്റി, ശാന്തപുരം)ആയി ഔദ്യോഗിക
പ്രഖ്യാപനം നടത്തി.വിവിധ ഇസ്ലാമികവിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര
കോഴ്സുകളാണ് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയിൽ നൽകുന്നത്. ജാമിഅ
വിദ്യാഭ്യാസത്തിന്റെ തുടക്കമായ രണ്ടു വർഷ പ്രിപറേറ്ററി കോഴ്സിലേക്ക്
ഉയർന്ന ഗ്രേഡോടെ എസ്.എസ്.എൽ.സി പാസ്സായവർക്ക് പ്രവേശനം നൽകുന്നു.
ഇതോടൊപ്പം പ്ലസ്ടു, ഡിഗ്രി എന്നിവ പഠിക്കാനും സൌകര്യമുണ്ട്. പ്രിപറേറ്ററി
കോഴ്സിനു ശേഷം ഉസ്വൂലുദ്ദീൻ, ശരീഅ ഫാക്കൽറ്റികളിൽ നാലു വർഷ ബിരുദപഠനവും
തുടർന്ന് ഖുർആൻ, ഹദീസ്, ശരീഅ, ദഅ്‌വ ഫാക്കൽറ്റികളിൽ രണ്ടു വർഷ
ബിരുദാനന്തര സ്പെഷ്യലൈസേഷൻ കോഴ്സുകളും. ബിരുദ കോഴ്സുകൾ ഹംദർദ്, അലീഗഢ്
യൂനിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ
ഏക വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനും അവസരം. ജാമിഅയോടനുബന്ധിച്ച ഐ. ടി
സെന്ററിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അംഗീകാരമുള്ള ഐ. ടി
കോഴ്സുകളിലേക്കും പ്രവേശനം നൽകുന്നു. ജാമിഅയിലെ എല്ലാ കോഴ്സുകളിലും ഐ. ടി
പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ, ദഅ്‌വാ പി.ജി. കോഴ്സുകളിലേക്കും
വിവിധ ഇസ്ലാമിക വിഷയങ്ങളിൽ പാർട് ടൈം/ ഫുൾ ടൈം ഗവേഷണത്തിന് താൽപര്യവും
യോഗ്യതയുമുള്ളവർക്ക് റിസേർച്ച് സെന്ററിലേക്കും പ്രവേശനം തുടരുന്നു.
പഠനകാലത്ത് സ്റ്റൈപ്പന്റ് ലഭിക്കും. ً
Subscribe to:
Posts (Atom)